ലഹരിമരുന്നുമായി ഇറാനിയൻ ഉരു കൊച്ചിയിൽ; ആറു വിദേശികൾ പിടിയിൽ
Thursday, October 6, 2022 2:23 PM IST
കൊച്ചി: കൊച്ചി തീരത്ത് വൻ ലഹരി വേട്ട. വൻതോതിൽ ലഹരിമരുന്നുമായി ഇറാനിയൻ ഉരു കൊച്ചി തീരത്ത് പിടികൂടി. 200 കിലോയോളം ലഹരിവസ്തുക്കൾ പിടിച്ചെടുത്തെന്നാണ് വിവരം.
നർകോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് വിദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ മട്ടാഞ്ചേരിയിൽ വാർഫിൽ എത്തിച്ചു.