നിരാഹാര സമരം: ദയാബായിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി
Wednesday, October 12, 2022 11:13 PM IST
തിരുവനന്തപുരം: കാസർഗോഡ് എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തിവന്ന ദയാബായിയെ പോലീസ് അറസ്റ്റ് ചെയ്തു.
നിരാഹാര സമരം 11-ാം ദിവസം എത്തിയതോടെ അവശതയിലായ ദയാബായിയെ പോലീസ് അറസ്റ്റ് ചെയ്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദയാബായിലെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുകയാണ്.
അനിശ്ചിതകാല നിരാഹാര സമരം പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും സർക്കാർ ചർച്ചയ്ക്ക് തയാറാകാത്തത് നിർഭാഗ്യകരമാണെന്ന് സമര പന്തൽ സന്ദർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.