കൊ​ച്ചി: ഷാ​ഫി മു​ഖ്യ​പ്ര​തി​യാ​യ ഇ​ല​ന്തൂ​ർ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്ന് സ്ത്രീ​ക​ളെ കാ​ണാ​താ​യ കേ​സു​ക​ളി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി പോ​ലീ​സ്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ നി​ന്ന് കാ​ണാ​താ​യ 14 കേ​സു​ക​ളാ​ണ് പ്ര​ത്യേ​ക സം​ഘം പു​ന​ര​ന്വേ​ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഈ ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​കും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. തി​രോ​ധാ​ന കേ​സു​ക​ൾ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ന​ര​ബ​ലി​യു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്നാ​കും മു​ഖ്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്.