സി​ഡ്നി: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 പോ​രാ​ട്ട​ത്തി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി. അ​യ​ൽ​ക്കാ​രാ​യ ന്യൂ​സി​ല​ൻ​ഡ് 89 റ​ണ്‍​സി​നാ​ണ് കം​ഗാ​രു പ​ട​യെ ത​ക​ർ​ത്ത​ത്. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​യ കി​വീ​സി​ന് മു​ന്നി​ൽ ഓ​സീ​സ് സം​ഘ​ത്തി​ന് മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.

മ​ഴ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 200 റ​ണ്‍​സ് നേ​ടി. ഓ​പ്പ​ണ​റും വി​ക്ക​റ്റ് കീ​പ്പ​റു​മാ​യ ഡ​വ​ണ്‍ കോ​ണ്‍​വെ​യു​ടെ മി​ന്നു​ന്ന ഇ​ന്നിം​ഗ്സാ​ണ് കി​വീ​സി​ന് തു​ണ​യാ​യ​ത്.

58 പ​ന്തി​ൽ 92 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ കോ​ണ്‍​വെ പു​റ​ത്താ​കാ​തെ നി​ന്നു. ഫി​ൻ അ​ലീ​ൻ (42), ജ​യിം​സ് നീ​ഷം (പു​റ​ത്താ​കാ​തെ 26), കെ​യി​ൻ വി​ല്യം​സ​ണ്‍ (23) എ​ന്നി​വ​രും മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. ഓ​സീ​സി​നാ​യി ജോ​ഷ് ഹേ​സി​ൽ​വു​ഡ് ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. കോ​ണ്‍​വെ​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഒ​രി​ക്ക​ൽ പോ​ലും ഓ​സീ​സ് ജ​യ​പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തി​യി​ല്ല. ര​ണ്ടാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ഡേ​വി​ഡ് വാ​ർ​ണ​ർ അ​ഞ്ച് റ​ണ്‍​സു​മാ​യി മ​ട​ങ്ങി​യ​തോ​ടെ ഓ​സീ​സ് ത​ക​ർ​ച്ച തു​ട​ങ്ങി. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ണ​തോ​ടെ കം​ഗാ​രു​ക്ക​ളു​ടെ ഇ​ന്നിം​ഗ്സ് 111 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു.

28 റ​ണ്‍​സ് നേ​ടി​യ ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ ആ​ണ് ടോ​പ്പ് സ്കോ​റ​ർ. കി​വീ​സി​നാ​യി മി​ച്ച​ൽ സാ​റ്റ്ന​ർ, ടിം ​സൗ​ത്തി എ​ന്നി​വ​ർ മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.