കൊല്ലത്ത് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍
Friday, November 4, 2022 10:25 AM IST
കൊല്ലം: നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പള്ളിശ്ശേരിക്കല്‍ സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്.
കാരാരിമുക്ക്, പള്ളിശ്ശേരിക്കല്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. 20 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു.