സഹകരണ കരാറിൽ ഒപ്പുവച്ച് ഒമാനും തുർക്കിയയും
Monday, November 7, 2022 3:10 AM IST
അങ്കാറ: ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയവും ബന്ധവും വർധിപ്പിക്കുന്നതിനുള്ള സഹകരണ കരാറിൽ ഒമാനും തുർക്കിയയും ഒപ്പുവച്ചു. അങ്കാറയിൽ നടന്ന പതിനൊന്നാമത് തുർക്കി-ഒമാൻ ജോയിന്റ് ഇക്കണോമിക് കമ്മീഷൻ യോഗത്തിന്റെ ഭാഗമായാണ് കരാർ.
പരസ്പര വ്യാപാരവും നിക്ഷേപവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് കരാറിൽ എത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.