ദി​ൽ സേ ​മും​ബൈ..! പ​രി​ശീ​ല​ക​നാ​കാ​ൻ പൊ​ള്ളാ​ർ​ഡ്
ദി​ൽ സേ ​മും​ബൈ..! പ​രി​ശീ​ല​ക​നാ​കാ​ൻ പൊ​ള്ളാ​ർ​ഡ്
Tuesday, November 15, 2022 3:46 PM IST
മും​ബൈ: അ​ഞ്ച് കി​രീ​ട​ങ്ങ​ളു​ടെ ത​ല​പ്പൊ​ക്ക​വു​മാ​യി വാ​ങ്ക​ഡേ​യു​ടെ മാ​ന​സ​പു​ത്ര​നാ​യി വി​ല​സി​യ കെ​യ്റ​ൺ പൊ​ള്ളാ​ർ​ഡ് ഇന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ന്ന് വി​ര​മി​ച്ചു.

പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ നി​ന്ന് എ​ന്നേ​ക്കു​മാ​യി വി​ട പ​റ​ഞ്ഞെ​ങ്കി​ലും മും​ബൈ വി​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പൊ​ള്ളാ​ർ​ഡ് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക സ്ഥാ​നം അ​ല​ങ്ക​രി​ക്കും. അ​റ​ബി​ക്ക​ട​ലി​ന​ക്ക​രെ ആ​രം​ഭി​ക്കു​ന്ന യു​എ​ഇ ട്വ​ന്‍റി-20 ലീ​ഗി​ലെ എം​ഐ എ​മി​രേ​റ്റ്സ് ടീ​മി​നാ​യി പോ​രി​നി​റ​ങ്ങു​മെ​ന്നും​ താ​രം വ്യ​ക്ത​മാ​ക്കി.

മും​ബൈ​യ്ക്കാ​യി 171 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 3412 റ​ൺ​സും 69 വി​ക്ക​റ്റും നേ​ടി​യ പൊ​ള്ളാ​ർ​ഡ് ടീ​മി​ന്‍റെ അ​ഞ്ച് ഐ​പി​എ​ൽ കി​രീ​ട നേ​ട്ട​ങ്ങ​ളി​ലും രണ്ട് ചാന്പ്യൻസ് ലീഗ് വിജയങ്ങളിലും പ​ങ്കാ​ളി​യാ​യ താ​ര​മാ​ണ്. 2010-ൽ ​നാ​ല് ടീ​മു​ക​ൾ ന​ട​ത്തി​യ വാ​ശി​യേ​റി​യ ലേ​ലം വി​ളി​ക്ക് ശേ​ഷം സീ​ൽ ചെ​യ്ത ബ്ലാ​ങ്ക് ചെ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​യ​ർ​ന്ന തു​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ള്ളാ​ർ​ഡ് മും​ബൈ ഇ​ന്ത്യ​ൻ​സി​ലെ​ത്തി​യ​ത്.


ഐ​പി​എ​ൽ ക​രി​യ​റി​ൽ ഒ​രു ടീ​മി​ന് വേ​ണ്ടി മാ​ത്രം മ​ത്സ​രി​ച്ച താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ന് ഉ​ട​മ​ക​ളാ​യ അ​പൂ​ർ​വം താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് പൊ​ള്ളാ​ർ​ഡ്. മും​ബൈ ആ​ദ്യ ഐ​പി​എ​ൽ കി​രീ​ടം നേ​ടി​യ 2013 സീ​സ​ണി​ലെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ ഫൈ​ന​ലി​ൽ പ്ലേ​യ​ർ ഓ​ഫ് ദ ​മാ​ച്ച് ആ​യി​രു​ന്ന താ​രം കൂ​ടി​യാ​ണ് പൊ​ള്ളാ​ർ​ഡ്.

13 സീ​സ​ണു​ക​ളി​ലാ​യി ത​ന്നെ സ്നേ​ഹി​ച്ച ആ​രാ​ധ​ക​ർ​ക്കും പി​ന്തു​ണ ന​ൽ​കി​യ ‌ടീം ​ഉ​ട​മ​ക​ൾ​ക്കും ന​ന്ദി അ​റി​യി​ച്ച താ​രം, താ​ൻ മും​ബൈ​യ്ക്കെ​തി​രെ ഒ​രി​ക്ക​ലും മ​ത്സ​രി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

2022 സീസണിൽ മോശം ഫോം മൂലം പല മത്സരങ്ങളിൽ നിന്നും പൊള്ളാർഡിനെ ഒഴിവാക്കിയ മുംബൈ, 2023 സീസണിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ അദേഹത്തിന്‍റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ പ്രഖ്യാപനം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<