കോർപ്പറേഷൻ കത്ത് കേസ് മുഖ്യമന്ത്രി അട്ടിമറിക്കുന്നുവെന്ന് സതീശൻ
Friday, November 18, 2022 5:55 PM IST
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കത്ത് കത്തിച്ചതിനാൽ തെളിവ് നശിപ്പിച്ച കുറ്റം ചുമത്തി കേസെടുക്കണം.
ഫോണിലൂടെ ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്ത ക്രൈംബ്രാഞ്ച് നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. ആനാവൂർ സിപിഎമ്മിന്റെ സമാന്തര എംപ്ലോയിന്റ് എക്സ്ചേഞ്ചാണെന്നും സതീശൻ പരിഹസിച്ചു.