ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്നു ശിപാര്‍ശ
Tuesday, November 22, 2022 6:27 PM IST
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശിപാർശ. 56 വയസിൽനിന്ന് 58 ആക്കി പെൻഷൻ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്റ്റാര്‍ ജനറൽ സംസ്ഥാന സർക്കാരിനു കത്ത് നൽകി.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നൽകിയത്. ചീഫ് ജസ്റ്റീസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെടുന്നത്.