മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ർ​ജി
മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്ത​ണം; സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ർ​ജി
Thursday, November 24, 2022 12:51 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി. പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മേ​ൽ​നോ​ട്ട സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡോ.​ജോ ജോ​സ​ഫാ​ണ് പു​തി​യ ഹ​ർ​ജി കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത​ത്.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന​ത് 2010-11 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. കേ​ന്ദ്ര ജ​ല ക​മ്മി​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള മാ​ർ​ഗ​രേ​ഖ പ്ര​കാ​രം എ​ല്ലാ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളു​ടെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന പ​ത്തു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തേ​ണ്ട​താ​ണ്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജോ ​ജോ​സ​ഫ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<