മദ്യപാനത്തിനിടെ വാക്കുതർക്കം; ഒരാൾക്ക് കുത്തേറ്റു
Saturday, November 26, 2022 11:15 AM IST
തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു. പഴവങ്ങാടിയ്ക്ക് സമീപം താമസിക്കുന്ന സുരേഷിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ പഴവങ്ങാടിക്ക് സമീപമായിരുന്നു സംഭവം.
സുരേഷിനെ കുത്തിയ ശരവണനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷും ശരവണനും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
കുത്തേറ്റ സുരേഷിനെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.