മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിൽ; തമിഴ്നാട് രണ്ടാം മുന്നറിയിപ്പ് നൽകി
Saturday, December 3, 2022 8:59 PM IST
ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തി. ഇതോടെ തമിഴ്നാട് രണ്ടാം മുന്നറിയിപ്പ് നൽകി. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പുയരാന്‍ കാരണം.
നവംബർ ഒൻപതിന് തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. 142 അടിയെത്തിയാൽ ഡാം തുറക്കേണ്ടിവരും.