"ഡി​സി​സി അ​ധ്യ​ക്ഷ​ന്‍റെ വാ​ദം തെ​റ്റ്..'; നാ​ട്ട​ക​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ശ​ബ​രീ​നാ​ഥ​ൻ
"ഡി​സി​സി അ​ധ്യ​ക്ഷ​ന്‍റെ വാ​ദം തെ​റ്റ്..'; നാ​ട്ട​ക​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ശ​ബ​രീ​നാ​ഥ​ൻ
Monday, December 5, 2022 5:49 AM IST
തിരുവനന്തപുരം: കോ​ട്ട​യം ഡി​സി​സി അ​ധ്യ​ക്ഷ​ൻ നാ​ട്ട​കം സു​രേ​ഷി​നെ​തി​രെ പ​ര​സ്യ​വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ. യൂ​ത്ത് കോ​ൺ​ഗ്ര​സും ശ​ശി ത​രൂ​രും പാ​ർ​ട്ടി​യി​ൽ സ​മാ​ന്ത​ര പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു എ​ന്ന നാ​ട്ട​കം സു​രേ​ഷി​ന്‍റെ വാ​ദം തെ​റ്റാ​ണ് എ​ന്ന് ശ​ബ​രീ​നാ​ഥ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​യി​ൽ ജ​ന​പ​ങ്കാ​ളി​ത്തം കു​റ​വാ​യി​രു​ന്നു എ​ന്ന നാ​ട്ട​കം സു​രേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യും ശ​ബ​രീ ത​ള്ളി. ഡി​സി​സി അ​ധ്യ​ക്ഷ​ൻ ന​ട​ത്തി​യ പോ​ലെ താ​ൻ പ​രി​പാ​ടി​യി​ൽ വ​ന്ന​വ​രു​ടെ ത​ല എ​ണ്ണു​ക​യ​ല്ലാ​യി​രു​ന്നു. എ​ന്നാ​ലും ആ​യി​ര​ക​ണ​ക്കി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


ഡി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യെ താ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. പാ​ലാ കെ.​എം.​മാ​ത്യൂ​വി​നെ പോ​ലെ ഒ​രു​പാ​ട് പ്ര​മു​ഖ​രാ​യ നേ​താ​ക്ക​ൾ ഇ​രു​ന്ന സീ​റ്റാ​ണ് അ​തെ​ന്നും ശ​ബ​രീ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<