എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി: ജഡ്ജി പിന്മാറി
Tuesday, December 13, 2022 11:22 AM IST
കൊച്ചി: പി.വി. ശ്രീനിജൻ എംഎൽഎ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിനെതിരായി കിറ്റെക്സ് ഗ്രൂപ്പ് തലവൻ സാബു എം. ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റീസ് എം. ബദറൂദീൻ പിന്മാറി. എംഎൽഎയെ സാബു എം. ജേക്കബ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിക്കെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജഡ്ജി പിന്മാറിയത്.
കേസ് ഹൈക്കോടതി ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റീസ് ബദറൂദിൻ ഈ തീരുമാനം അറിയിച്ചത്. കേസ് മറ്റൊരു ബെഞ്ച് ഇന്ന് തന്നെ പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.