സ്കൂട്ടറിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു; ലോറി നിർത്താതെ പോയി
Friday, December 23, 2022 12:44 PM IST
തൃശൂർ: പുതുക്കാട് പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിനി ലോറിയിടിച്ച് മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനി ശിവാനി(14) ആണ് മരിച്ചത്.
അപകടമുണ്ടാക്കിയ ലോറി നിർത്താതെ ഓടിച്ചുപോയി. ലോറി കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.