മാർ ക്ലീമിസ് കാതോലിക്കാ ബാവയുടെ സഹോദരി സിസ്റ്റർ ജോയിസ് അന്തരിച്ചു
Friday, December 23, 2022 11:22 PM IST
ബത്തേരി: മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ സഹോദരി, ബഥനി സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ജോയിസ് എസ്ഐസി (71) അന്തരിച്ചു. സംസ്കാരം 28ന് രാവിലെ 10.30ന് ബത്തേരി മൂലങ്കാവ് ബഥനി കോണ്‍വെന്റിൽ.
സിസ്റ്റർ ദീർഘനാളുകളായി രോഗാവസ്ഥയിൽ വിശ്രമത്തിലായിരുന്നു. മല്ലപ്പള്ളി തോട്ടുങ്കൽ പരേതരായ ടി.എം.മാത്യു- അന്നമ്മ ദന്പതികളുടെ മകളാണ്. മറ്റുസഹോരങ്ങൾ; സൂസമ്മ ജോസഫ്, ടി.എം. മാത്യു, സിസിലിക്കുട്ടി ബാബു, തോമസ് മാത്യു, ജോളി മോൻസി. മൃതദേഹം 27ന് വൈകുന്നേരം മുതൽ മൂലങ്കാവ് ബഥനി മഠത്തിൽ പ്രാർഥനയ്ക്കായിവയ്ക്കും.