ജപ്പാൻ കടലിൽ വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ
Saturday, December 31, 2022 11:34 AM IST
സോൾ: ജപ്പാൻ സമുദ്രമേഖലയെ ലക്ഷ്യമാക്കി വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ജപ്പാൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ(370 കിലോമീറ്റർ) അകലെയുള്ള പ്രദേശത്തേക്ക് ഇന്ന് പുലർച്ചെ നാലിന് ഉത്തര കൊറിയ മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു.
കൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിലെ സൈനിക കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. 100 കിലോമീറ്റർ ഉയരത്തിലേക്ക് കുതിച്ച ശേഷമാണ് 350 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് മിസൈലുകൾ എത്തിച്ചേർന്നത്.
കൊറിയൻ മിസൈൽ പരീക്ഷണത്തിന്റെ സൂചനകൾ ലഭിച്ചതോടെ മേഖലയിൽ കൂടി പറക്കുന്ന വിമാനങ്ങൾക്കും കടലിലെ യാനങ്ങൾക്കും ജപ്പാൻ അപകട മുന്നറിയിപ്പ് നൽകിയിരുന്നു.