33 തടവുകാർക്ക് ശിക്ഷാ ഇളവ്
Monday, January 23, 2023 11:49 PM IST
തിരുവനന്തപുരം: കൊലപാതക ശ്രമം, മോഷണം, വീടുകയറി ആക്രമണം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട 33 തടവുകാരെ കൂടി ശിക്ഷാ കാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള സ൪ക്കാ൪ ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. തടവുകാരെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ ശിപാർശയാണ് ഗവർണ൪ അംഗീകരിച്ചത്.
ക്രിമിനൽ കേസുകളിൽ ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചതിനെ തുടർന്നു സെൻട്രൽ ജയിലുകളിൽ കഴിയുന്ന 33 പേർക്കു ആറ് മാസം വരെ ഇളവു നൽകി മോചിപ്പിക്കാനായിരുന്നു ശിപാർശ.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ മേധാവി എന്നിവർ അടങ്ങുന്ന സമിതി സമിതി ശിപാർശ ചെയ്ത 34 തടവുകാരിൽ ഒരാളെ ഒഴിവാക്കി. ഇയാളുടെ ശിക്ഷാ കാലാവധി ഒരു മാസത്തിനകം തീരുന്ന സാഹചര്യത്തിലാണിത്.