ഇൻഡോർ വിമാനത്താവള പരിസരത്ത് അസ്ഥികൂടം കണ്ടെത്തി
Tuesday, January 24, 2023 8:13 PM IST
ഇൻഡോർ: ദേവി അഹില്യഭായ് ഹോൽക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് അസ്ഥികൂടം കണ്ടെത്തി. ഏകദേശം ഒരു വർഷം പഴക്കമുള്ള അസ്ഥികൂടം വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് സമീപത്താണ് കണ്ടെത്തിയത്.
വിമാനത്താവളത്തിലെ ഇലക്ട്രിക്കൽ ജോലികൾക്കായി മണ്ണ് നീക്കം ചെയ്യുന്ന വേളയിൽ, തിങ്കളാഴ്ച രാത്രിയാണ് അസ്ഥികൂടം കണ്ടെത്തിയത്. മലിനജലം ഒഴുകി പോകാനായി സ്ഥാപിച്ച ഓടയ്ക്കുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു അസ്ഥികൂടം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഇൻഡോർ പോലീസ് അറിയിച്ചു.