ഗവർണർ ക്ഷണിച്ചു; മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കും
Wednesday, January 25, 2023 10:12 PM IST
തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക.
ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. ഗവർണർ സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനം.