ലഡാക്കിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Sunday, January 29, 2023 11:36 AM IST
കോഴിക്കോട്: ലഡാക്കിൽ വച്ച് ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരണപ്പെട്ട മലയാളി ജവാൻ കെ.ടി. നുഫൈലിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. മൃതദേഹ പേടകം കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് ജില്ലാ കളക്ടർ വി.ആർ. പ്രേം കുമാർ ഏറ്റുവാങ്ങി.
ഇന്ന് രാത്രി കരിപ്പൂർ ഹജ് ഹൗസിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ മലപ്പുറം അരീക്കോടുള്ള വസതിയിൽ എത്തിക്കും. രാവിലെ ഒമ്പത് മുതൽ പൊതുജനങ്ങൾക്ക് ആദരമർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് കുടുംബം അറിയിച്ചു.
രാവിലെ പതിനൊന്ന് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.