ജ്യൂസിന് പകരം ലിക്വിഡ് ഡിറ്റർജന്റ്; ഏഴ് പേർ ആശുപത്രിയിൽ
Sunday, January 29, 2023 6:12 AM IST
ബെയ്ജിംഗ്: കിഴക്കൻ ചൈനയിലെ ഒരു റെസ്റ്റോറന്റിൽ ഫ്രൂട്ട് ജ്യൂസിന് പകരം ലിക്വിഡ് ഡിറ്റർജന്റ് നൽകിയതായി പരാതി. ജ്യൂസ് കഴിച്ച ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരുടെ വയർ കഴുകിയതായും റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 16 ന് ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം. തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുമ്പോൾ ഒരു വെയിറ്റർ ഫ്രൂട്ട് ജ്യൂസാണെന്ന് കരുതി ലിക്വിഡ് ഡിറ്റർജന്റ് നൽകിയതെന്ന് ഉപഭോക്താക്കളിലൊരാളായ സിസ്റ്റർ വുകോംഗ് പറഞ്ഞു.
തന്റെ ഭർത്താവാണ് ആദ്യ സിപ്പ് കഴിച്ചതെന്നും അതിനു കയ്പുള്ളതായി സംഘത്തെ അറിയിച്ചതായും അവർ പറഞ്ഞു. പിന്നീട് താനും കഴിച്ചു നോക്കിയെന്നും സ്ത്രീ കൂട്ടിച്ചേർത്തു. ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കാഴ്ച കുറവുള്ള ഒരാളാണ് ജ്യൂസ് തയറാക്കിയതെന്നും ഇയാൾക്ക് അബദ്ധം പറ്റിയതാണെന്നുമാണ് റെസ്റ്റോറന്റ് അധികൃതരുടെ വിശദീകരണം.