"ജ​യ് ജ​യ് മ​ഹാ​രാ​ഷ്ട്ര മാ​ജ'; മ​ഹാ​രാ​ഷ്ട്ര​യ്ക്കും ഇ​നി സം​സ്ഥാ​ന ഗാ​നം
"ജ​യ് ജ​യ് മ​ഹാ​രാ​ഷ്ട്ര മാ​ജ'; മ​ഹാ​രാ​ഷ്ട്ര​യ്ക്കും ഇ​നി സം​സ്ഥാ​ന ഗാ​നം
Wednesday, February 1, 2023 9:41 AM IST
മും​ബൈ: "ജ​യ് ജ​യ് മ​ഹാ​രാ​ഷ്ട്ര മാ​ജ' എ​ന്ന ഗാ​നം മ​ഹാ​രാ​ഷ്ട്ര​യു​ടെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​ക്കാ​ന്‍ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ​മ​റാ​ത്തി ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ഛത്ര​പ​തി ശി​വ​ജി​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​മായ ഫെബ്രുവരി 19ന് ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

രാ​ജാ ബാ​ദേ എ​ഴു​തി ശ്രീ​നി​വാ​സ് ഖാ​ലെ സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ഗാ​ന​മാ​ണ് "ജ​യ് ജ​യ് മ​ഹാ​രാ​ഷ്ട്ര മാ​ജ'. സം​സ്ഥാ​നം നി​ല​വി​ല്‍ വ​ന്ന 1960 മേയ് ഒന്നിന് ​ഷ​ഹീ​ര്‍ സാ​ബ്ലെ ആ​ണ് ഗാ​നം ആ​ദ്യ​മാ​യി ആ​ല​പി​ച്ച​ത്.

ആ​ന്ധ്രാ പ്ര​ദേ​ശ്, ആ​സാം, ബീ​ഹാ​ര്‍, ഛത്തീ​സ്ഗ​ഡ്, ഗു​ജ​റാ​ത്ത്, ക​ര്‍​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, മ​ണി​പൂ​ര്‍, ഒ​ഡീ​ഷ, പു​തു​ച്ചേ​രി, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന ഗാ​ന​മു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<