മെയ്ഡ് ഇൻ കുന്നംകുളം..! വ്യാജ കള്ളും സ്പിരിറ്റും പിടികൂടി
Wednesday, February 1, 2023 2:51 PM IST
തൃശൂർ: കുന്നംകുളത്ത് വ്യാജ കള്ള് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്. 400 ലിറ്റർ വ്യാജ കള്ളും 431 ലിറ്റർ സ്പിരിറ്റും എക്സൈസ് വിഭാഗം പിടികൂടി.
കാണിപ്പയ്യൂരിലെ സുരേഷ് ബാബുവിന്‍റെ വാടകവീട്ടിലാണ് ബുധനാഴ്ച രാവിലെ റെയ്ഡ് നടത്തിയത്. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല.