തി​രു​വ​ന​ന്ത​പു​രം: സ​മ​രം ചെ​യ്യു​ന്ന​വ​രെ ശ​ത്രു​ക്ക​ളാ​യി കാ​ണു​ന്ന ക​മ്യൂ​ണി​സ്റ്റ് മുഖ്യമ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. എ​ല്ലാ സ​മ​ര​ങ്ങ​ളും ത​നി​ക്കെ​തി​രാ​ണെ​ന്ന ഏ​കാ​ധി​പ​തി​ക​ളു​ടെ ചി​ന്ത​യാ​ണ് പി​ണ​റാ​യി​ക്കെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന യൂ​ത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.​കെ.ഫി​റോ​സി​നെ ജ​യി​ലി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷ​ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

സ​ര്‍​ക്കാ​രി​നെ​തി​രെ യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പോ​ലീ​സി​നെ ആക്രമിക്കുകയും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ഫി​റോ​സ് അ​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞ 28 യൂത്ത് ലീഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ചൊ​വ്വാ​ഴ്ച ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

റിമാൻഡിൽ ആയിരുന്നിട്ടും കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഫി​റോ​സ് ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാൻ തയാറായിട്ടില്ല.