എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം: ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം: ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
Wednesday, February 1, 2023 2:48 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. അച്ചടിച്ച കോപ്പി ഉണ്ടായിരുന്നില്ല. പാർലമെന്‍റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമായി.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

* എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം
* വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും
* വളർച്ചാനിരക്ക് ഏഴ് ശതമാനമെത്തും
* വികസനം, യുവശക്തി, കർഷകക്ഷേമം, ഊർജസംരക്ഷണം, പിന്നാക്കക്ഷേമം, ഊർജമേഖലയിലെ തൊഴിൽ അവസരങ്ങൾ, വികസനം സാധാരണക്കാരിൽ എത്തിക്കൽ തുടങ്ങിയ ഏഴു മേഖലകളിൽ ഊന്നൽ
* യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമം ലക്ഷ്യം
* പിഎം ഗരീബ് കല്യാൺ അന്ന യോജന പദ്ധതി ഒരു വർഷം കൂടി തുടരും
* 2200 കോടിയുടെ ഹോർട്ടികൾചർ പാക്കേജ്
* കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം. കാർഷിക സ്റ്റാർട്ട്അപ്പുകൾക്ക് സഹായം. യുവകർഷകരെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക ഫണ്ട്
*157 നഴ്സിംഗ് കോളജുകൾ സ്ഥാപിക്കും
* 2047-ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും
* മത്സ്യമേഖലയിൽ 6,000 കോടി
* വിനോദസഞ്ചാരമേഖലയിൽ നിരവധി പദ്ധതികൾ
* കുട്ടികൾക്കും യുവാക്കൾക്കും നാഷണൽ ഡിജിറ്റൽ ലൈബ്രറി. കൂടുതൽ ഏകലവ്യ സ്കൂളുകൾ
* ഗോത്രവിഭാഗങ്ങൾക്ക് 15,000 കോടി
* നഗരവികസനത്തിന് 10,000 കോടി
* ഗതാഗത വികസനത്തിന് 75,000 കോടി
* പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപാഡുകളും
* റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി
* ഇൻകം ടാക്സ് പരിധി 5 ലക്ഷത്തിൽ നിന്ന് 7 ലക്ഷമാക്കി. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല.
* ആദായ നികുതി സ്ലാബുകൾ ആറിൽ നിന്ന് അഞ്ചായി കുറച്ചു.
മൂന്നു ലക്ഷം വരെ നികുതിയില്ല. നേരത്തേ (2.5 ലക്ഷം)
* 3–6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി, 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി, 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം, 12–15 ലക്ഷം വരെ 20 ശതമാനം നികുതി, 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി.

* 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ.
* ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല.
* സ്വര്‍ണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും.
* കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ, ടിവി പാനലുകള്‍, ക്യാമറ, ഇലക്ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.
* മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു.
* വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ്
* ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 15000 കോടി
* എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി.
* പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരും. ഇതിന് 2 ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും.
* 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും. 
* റെയിൽവേയുടെ വികസന പദ്ധതികൾക്ക് 2.40ലക്ഷം കോടി രൂപ.
* കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കി. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്‍റെ അടിസ്ഥാനത്തിൽ സഹായം നൽകും.
* പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും.
* 63,000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ 2516 കോടി രൂപ.
* മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതിയും, അനീമിയ രോഗം നിർമാർജനം ചെയ്യുവാൻ വ്യാപക പരിപാടിയും.
* പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും.
* 38,300 അധ്യാപകരെ നിയമിക്കും.
* 748 ഏകല്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കും.
* 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപൻഡ് നൽകാൻ പദ്ധതി.
* പാരമ്പര്യ കരകൗശലത്തൊഴിലാളികൾക്ക് പിഎം വിശ്വകർമ കുശൽ സമ്മാൻ പദ്ധതി
* കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകൾ കുറച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<