മൂക്കുകുത്തി അദാനി..! ഓഹരി വിപണിയിൽ തകർന്നടിഞ്ഞു
വെബ് ഡെസ്ക്
Wednesday, February 1, 2023 3:49 PM IST
മുംബൈ: ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണി വൻ നേട്ടമുണ്ടാക്കിയപ്പോൾ അദാനി ഗ്രൂപ്പ് എന്‍റർപ്രൈസസ് നേരിട്ടത് വൻ തിരിച്ചടി. ഓഹരികളിൽ ഇന്ന് ഒരു ഘട്ടത്തിൽ 30 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
വിപണിയിൽ ഏറ്റവും ഇടിവുണ്ടായ മൂന്ന് ഓഹരികൾ ഇന്ന് അദാനിയുടേതാണ്. എഫ്പിഒക്ക് പിന്നാലെയുള്ള ആദ്യ വ്യാപാരദിനത്തിലുമാണ് അദാനി ഗ്രൂപ്പിന് തിരിച്ചടി നേരിടേണ്ടി വന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഇതുവരെ അദാനിയുടെ 6.88 ലക്ഷം കോടിയുടെ ഓഹരിമൂല്യമാണ് ഇടിഞ്ഞത്.