വി​ഖ്യാ​ത തെ​ലു​ങ്ക് സംവി​ധാ​യ​ക​ൻ കെ. ​വി​ശ്വ​നാ​ഥ് അ​ന്ത​രി​ച്ചു
വി​ഖ്യാ​ത തെ​ലു​ങ്ക് സംവി​ധാ​യ​ക​ൻ കെ. ​വി​ശ്വ​നാ​ഥ് അ​ന്ത​രി​ച്ചു
Friday, February 3, 2023 9:08 AM IST
ഹൈ​ദ​രാ​ബാ​ദ്: വി​ഖ്യാ​ത ചി​ത്രം ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ കെ. ​വി​ശ്വ​നാ​ഥ് (ക​സി​ന​ഡു​നി വി​ശ്വ​നാ​ഥ്-92) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ൾ​ക്ക് തെ​ലു​ങ്ക് സി​നി​മ​യി​ൽ കൂ​ടു​ത​ൽ ഊ​ന്ന​ൽ കൊ​ടു​ത്ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു കെ. ​വി​ശ്വ​നാ​ഥ്. ദേ​ശീ​യ​ത​ല​ത്തി​ൽ ഖ്യാ​തി നേ​ടി​ക്കൊ​ടു​ത്ത നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ. 53ലധികം ചി​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തു.

അ​ഞ്ച് ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ, ആ​റ് സം​സ്ഥാ​ന ന​ന്ദി അ​വാ​ർ​ഡു​ക​ൾ, പ​ത്ത് സൗ​ത്ത് ഇ​ന്ത്യ​ൻ ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡു​ക​ൾ, ഒ​രു ബോ​ളി​വു​ഡ് ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി​യ​വ ല​ഭി​ച്ചു. തെ​ലു​ങ്കി​നു പു​റ​മേ ആ​റ് ഹി​ന്ദി​സി​നി​മ​ക​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.


ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ​ര​മോ​ന്ന​ത സി​നി​മാ പു​ര​സ്‌​കാ​ര​മാ​യ ദാ​ദാ​സാ​ഹേ​ബ് ഫാ​ൽ​ക്കേ അ​വാ​ർ​ഡ് (2017), പ​ദ്മ​ശ്രീ (1992) എ​ന്നി​വ ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചു. തെ​ലു​ങ്ക് സ​ർ​വ​ക​ലാ​ശാ​ല ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ ജി​ല്ല​യി​ലെ പെ​ഡ​പു​ലി​വാ​റു​വി​ൽ ക​സി​ന​ഡു​നി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ​യും സ​ര​സ്വ​തി​യു​ടെ​യും മ​ക​നാ​യി 1930-ലാ​ണ് അദ്ദേഹം ജ​നി​ച്ച​ത്. ജ​യ​ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: പ​ത്മാ​വ​തി, ര​വീ​ന്ദ്ര​നാ​ഥ്, നാ​ഗേ​ന്ദ്ര​നാ​ഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<