അ​ത്‌​ല​റ്റി​ക്സ് സ്കൂ​ളി​ൽ ലഹരിസംഘം അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​താ​യി പി.​ടി. ഉ​ഷ
അ​ത്‌​ല​റ്റി​ക്സ് സ്കൂ​ളി​ൽ ലഹരിസംഘം അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​താ​യി പി.​ടി. ഉ​ഷ
Saturday, February 4, 2023 8:02 PM IST
കോഴിക്കോട്: ഉ​ഷ സ്കൂ​ൾ ഓ​ഫ് അ​ത്‌​ല​റ്റി​ക്സ് പ​രി​സ​ര​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​താ​യി ഒ​ളിം​പ്യ​ൻ പി.​ടി. ഉ​ഷ. ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ സ്കൂ​ൾ പ​രി​സ​ര​ത്ത് പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​ന്ന പേ​രി​ൽ ചി​ല​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യും ഉ​ഷ പ​രാ​തി​പ്പെ​ട്ടു.

ചു​റ്റു​മ​തി​ലി​ല്ലാ​ത്ത സ്കൂ​ൾ പ​രി​സ​ര​ത്ത് പ്ര​ണ​യി​താ​ക്ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​തും ഓ​ട​ക​ളി​ൽ മാ​ലി​ന്യം ഇ​ടു​ന്ന​ത് പ​തി​വാ​ണെ​ന്നും ഉ​ഷ പ​റ​ഞ്ഞു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ല​ഹ​രി​സം​ഘ​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് ത​മ്പ‌‌​ടി​ക്കു​ന്ന​ത് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ സു​ര​ക്ഷ‌​യ്ക്ക് ഭീ​ഷ​ണി​യാ​ണ്.


പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​ത്. വി​ഷ‌​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് അ​ഭ്യ​ർ​ഥ​ന​യെ​ന്നും ഉ​ഷ പ​റ​ഞ്ഞു.
Related News
<