വീട് വാടകയ്ക്കെടുത്ത് ലഹരി കച്ചവടം; യുവാവും യുവതിയും പിടിയില്‍
Saturday, February 4, 2023 11:16 PM IST
കൊച്ചി: വീട് വാടകയ്ക്കെടുത്ത് ലഹരി കച്ചവടം നടത്തിയ യുവാവും യുവതിയും പിടിയിൽ. എളമക്കരയില്നിന്നുമാണ് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്.
കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.