യുപിയിൽ ഓലപ്പുരയ്ക്ക് തീപിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
വെബ് ഡെസ്ക്
Sunday, February 5, 2023 2:33 PM IST
കൗശാമ്പി: വീടിന്റെ ഓലമേഞ്ഞ മേൽക്കൂരക്ക് തീപിടിച്ച് മൂന്നു വയസുകാരി മരിച്ചു. ഉത്തർപ്രദേശിലെ ബഹാദൂർപുർ ഗ്രാമത്തിലാണ് സംഭവം. രാംബാബു എന്നയാളുടെ ഓലമേഞ്ഞ വീട്ടിലാണ് തീപിടിത്തമുണ്ടായത്.
സംഭവ സമയത്ത് രാംബാബുവിന്റെ മകൾ നന്ദിനി വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്നു. അയൽവാസികൾ ഓടിക്കൂടി തീയണച്ചപ്പോഴേക്കും പെൺകുട്ടി പൊള്ളലേറ്റ് മരിച്ചിരുന്നു. വീടിന് സമീപത്ത് കെട്ടിയിട്ട പശുവും ചത്തു.