പാക്കിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം; ഒരാൾ കൊല്ലപ്പെട്ടു
വെബ് ഡെസ്ക്
Sunday, February 5, 2023 10:10 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിൽ ചാവേറാക്രമണം. ഒരാൾ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായുമായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഉച്ചയോടെ പോലീസ് ചെക്ക് പോയിന്റിന് സമീപമാണ് സ്ഫോടനമുണ്ടായത്.
പരിക്കേറ്റവരെ ക്വറ്റയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാസേന സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. അതേസമയം, ആക്രമണത്തിന്റ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രീക് ഇ താലിബാൻ എറ്റെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച പെഷവാറിലെ മുസ്ലിംപള്ളിയിലുണ്ടായ സ്ഫോടനത്തിൽ 95 പോലീസുകാരുൾപ്പെടെ 101 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാൻ ഏറ്റെടുത്തിരുന്നു.