പ്രധാനമന്ത്രിയുടെ പ്രസംഗം നല്ലതെന്ന് ശശി തരൂർ
Wednesday, February 8, 2023 10:29 PM IST
ന്യൂഡൽഹി: അദാനി - ഹിൻഡെൻബെർഗ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ.
പ്രധാനമന്ത്രി നല്ല പ്രസംഗമാണ് പാർലമെന്റിൽ നടത്തിയത്. എന്നാൽ അദാനി വിഷയത്തെപ്പറ്റി ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ലെന്നും തരൂർ പറഞ്ഞു.
നേരത്തെ, പ്രധാനമന്ത്രിയുടെ വിശദീകരണത്തിൽ താൻ തൃപ്തനല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഞെട്ടിയിരിക്കുകയാണ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടു. അദ്ദേഹത്തോട് വളരെ ലളിതമായ ചോദ്യങ്ങളാണ് ചോദിച്ചത്. അതിന് ഉത്തരം നൽകിയിട്ടില്ല.
ഇത് മോദിയും അദാനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച സത്യം വെളിപ്പെടുത്തുന്നു. പ്രതിരോധ മേഖലയിലെ ഷെൽ കമ്പനികളുടെ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു.