ക്യൂബെക്കിൽ ബസ് നഴ്സറിയിലേക്ക് ഇടിച്ചുകയറി രണ്ട് കുട്ടികൾ മരിച്ചു
Thursday, February 9, 2023 11:56 AM IST
ക്യൂബെക്: കാനഡയിലെ ക്യൂബെക്കിൽ ബസ് നഴ്സറിയിലേക്ക് ഇടിച്ചുകയറി രണ്ട് കുട്ടികൾ മരിച്ചു. ആറു കുട്ടികൾക്ക് പരിക്കേറ്റു. സംഭവത്തിൽ 51 കാരനായ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. നരഹത്യയ്ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ലാവലിൽ ബുധനാഴ്ച പ്രാദേശിക സമയം ഏകദേശം 08:30നാണ് സംഭവം. ബസ് ബോധപൂർവം ഇടിച്ചുകയറ്റിയതാണെന്നാണ് കരുതുന്നതെന്ന് ലാവലിലെ പോലീസ് മേധാവി പറഞ്ഞു. എന്നാൽ ഉദ്ദേശം അറിയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.