കോ​ട്ട​യം: ജി​ല്ല​യി​ൽ കോ​ൺ​ഗ്ര​സ് - യൂ​ത്ത് കോ​ൺ​ഗ്ര​സ് പോ​ര് വീണ്ടും ശ​ക്ത​മാ​കു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ള​ക്‌​ട​റേ​റ്റ് മാ​ര്‍​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് പി​ന്തി​രി​പ്പി​ച്ചു എ​ന്ന​താ​ണ് പു​തി​യ ത​ര്‍​ക്ക​ത്തി​ന് കാ​ര​ണം.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ന​ട​ക്കു​മ്പോ​ള്‍ വൈ​ക്കം ത​ല​യാ​ഴ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ്. ഇവിടേക്ക് പോ​കും വ​ഴി ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്ന് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ത​യാ​റെ​ടു​ത്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പ്ര​സി​ഡ​ന്‍റ് ഒ​പ്പം കൂ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. കി​ട​ങ്ങൂ​രി​ല്‍ നി​ന്നു​ള​ള പ്ര​വ​ര്‍​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്.

യു​ഡി​എ​ഫ് സ​മ​ര​ത്തി​നാ​യി ജി​ല്ല​യി​ൽ എ​ത്തു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും പ​രാ​തി ന​ൽ​കാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ തീ​രു​മാ​നം.

കോ​ട്ട​യ​ത്ത് ഏ​റെ കാ​ല​മാ​യി കോ​ൺ​ഗ്ര​സ് - യൂ​ത്ത് കോ​ൺ​ഗ്ര​സ് പോ​ര് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഈ​രാ​റ്റു​പേ​ട്ട​യി​ൽ ശ​ശി ത​രൂ​രി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് വേ​ദി​യൊ​രു​ക്കി​യ​തോ​ടെ​യാ​ണ് പോ​ര് പ​ര​സ്യ​മാ​യ​ത്. കെ​പി​സി​സി ഇ​ട​പ്പെ​ട്ടാണ് അന്ന് ത​ർ​ക്കം പ​രി​ഹ​രി​ച്ചത്.