ബിബിസി നികുതി വെട്ടിച്ചു: തെളിവുണ്ടെന്ന് ആദായനികുതി വകുപ്പ്
Friday, February 17, 2023 8:52 PM IST
ന്യൂഡൽഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കമ്പനി നടത്തിയ നികുതി ക്രമക്കേടുകളുടെ തെളിവ് ലഭിച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) അറിയിച്ചു.
ബിബിസി ഇന്ത്യയിൽ നടത്തുന്ന ഇടപാടുകൾക്ക് അനുസൃതമായ രീതിയിലുള്ള വരുമാനം രേഖകളിൽ കാണിച്ചിട്ടില്ലെന്നും കമ്പനി വരുമാന നികുതി വെട്ടിച്ചെന്നും സിബിഡിടി വ്യക്തമാക്കി.
മാതൃ കമ്പനിയുടെ തൊഴിലാളികളും സേവനങ്ങളും വിവിധ ഡിപ്പാർട്ട്മെന്റുകളിലേക്കും സഹകമ്പനികളിലേക്കും മാറ്റി നൽകുന്ന ട്രാൻസ്ഫർ പ്രൈസിംഗ് നടപടിയിൽ ക്രമക്കേട് നടന്നതായും അധികൃതർ അറിയിച്ചു.