ബോളിവുഡ് താരം ഷാനവാസ് പ്രധാൻ അന്തരിച്ചു
Saturday, February 18, 2023 2:07 PM IST
മുംബൈ: ബോളിവുഡ് നടൻ ഷാനവാസ് പ്രധാൻ(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മുംബൈയിൽ നടന്ന ഒരു പുരസ്കാരദാന ചടങ്ങിനിടെയാണ് ഷാനവാസിന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മിർസാപുർ എന്ന വെബ് സീരീസിലെ പോലീസുകാന്റെ വേഷത്തിലൂടെയാണ് ഷാനവാസ് പ്രേക്ഷകശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.