ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
സ്വന്തം ലേഖകൻ
Tuesday, February 21, 2023 4:24 PM IST
ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.
രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള ഇമ്യൂണോ തെറപ്പിയെ തുടർന്നു ക്ഷീണിതനാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നു ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെ (എച്ച്സിജി) ഡോക്ടർമാർ അറിയിച്ചു.
ഡോ.യു.എസ്. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണു ചികിത്സയ്ക്കു മേൽനോട്ടം വഹിക്കുന്നത്. ആദ്യ ഡോസ് തെറപ്പിയുടെ പുരോഗതി വിലയിരുത്തിയ ശേഷമാകും രണ്ടാം ഡോസ് നൽകുക. 15 ദിവസത്തെ ഇടവേളയിലാണ് ഇതു നൽകുക.