ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീം കോടതി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നാല് ഹര്‍ജികളില്‍ 17ന് സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവെച്ചിരുന്നു.വിഷയത്തില്‍ വിധി വരുന്നതുവരെ മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പര്‍വതീകരിച്ച് നല്‍കുന്നതെന്ന് ഹര്‍ജിക്കാരന്‍ ഉന്നയിച്ചെങ്കിലും മാധ്യമങ്ങളെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

"ഞങ്ങള്‍ മാധ്യമങ്ങളെ വിലക്കില്ല... ഞങ്ങളുടെ ഉത്തരവ് ഞങ്ങള്‍ പ്രഖ്യാപിക്കും' എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ശര്‍മയോട് പറഞ്ഞത്.