കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ മാ​ർ​ച്ച് 30ന് ​കേ​ര​ള​ത്തി​ൽ. വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്‌​ദി ആ​ഘോ​ഷത്തോട് അ​നു​ബ​ന്ധി​ച്ച് നടത്തുന്ന ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ആ​ണ് ഖാ​ര്‍​ഗെ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഖാ​ര്‍​ഗെ കേ​ര​ളം സന്ദർശിക്കുന്ന​​ത്. ഖാ​ര്‍​ഗെ​യു​ടെ വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.

നേ​ര​ത്തെ, കെ​പി​സി​സി അധ്യക്ഷൻ കെ.​സു​ധാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​ക്ക​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.