ദുരിതാശ്വാസനിധിയിലെ ക്രമക്കേട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
Thursday, March 2, 2023 10:30 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ക്രമേക്കേട് നടന്നെന്ന കണ്ടെത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
കേസെടുത്തത് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം അട്ടിമറിക്കപ്പെടും എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി നിരീക്ഷിച്ചു.