1,484 പ്രതിവാര വിമാന സർവീസുമായി സിയാലിന്റെ വേനൽക്കാല ഷെഡ്യൂൾ
Saturday, March 4, 2023 1:39 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വേനൽക്കാല സർവീസ് സമയവിവരം പ്രഖ്യാപിച്ചു. പുതിയ പട്ടികയിൽ 1,484 പ്രതിവാര വിമാന സർവീസുകളുണ്ട്. നിലവിലുള്ള ശീതകാല സർവീസുകളുടെ എണ്ണം 1,202 ആണ്. ഈ മാസം 26 മുതൽ ഒക്ടോബർ 28 വരെയാണു കാലാവധി.
കൊച്ചിയിൽ നിന്ന് 23 എയർലൈൻസുകളാണ് രാജ്യാന്തര സർവീസ് നടത്തുന്നത്. ആഭ്യന്തര സർവീസ് നടത്തുന്നത് എട്ട് എയർലൈൻസുകളും. പ്രതിവാര രാജ്യാന്തര സർവീസുകളുടെ എണ്ണം 332 ആണ്. 410 ആഭ്യന്തര സർവീസുകളുമുണ്ട്. രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ സർവീസുള്ളത് അബുദാബിയിലേയ്ക്കാണ് (51 എണ്ണം). രണ്ടാം സ്ഥാനമുള്ള ദുബായിലേക്ക് 45 സർവീസുണ്ട്.
സിയാൽ യാത്രക്കാരുടെ എണ്ണം കോവിഡ് പൂർവ കാലഘട്ടത്തിന്റെ 96 ശതമാനത്തോളമായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.