തൃശൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം
Saturday, March 4, 2023 2:17 PM IST
തൃശൂർ: തൃശൂർ കുട്ടനല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സർവീസ് സെന്ററിൽ നിന്ന് ആളിപ്പടർന്ന തീ ഷോറൂമിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു. ഇതിനോടകം നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
നിലവിൽ തീ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. തീയണയ്ക്കാൻ കൂടുതൽ യൂണിറ്റുകൾ എത്തുമെന്നും ഓഫീസർ അറിയിച്ചു.