"ഭൂരിപക്ഷം ജനങ്ങളും ബിജെപി മാറണമെന്ന് ആഗ്രഹിച്ചു; തിരിച്ചടിയായത് വോട്ട് വിഭജനം'
Sunday, March 5, 2023 12:24 PM IST
അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്കെതിരേ വിമർശനവുമായി സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ബിജെപി സർക്കാർ മാറണമെന്ന് ആഗ്രഹിച്ചെന്നും മസിൽ പവറും മണി പവറും ഉപയോഗിച്ചിട്ടും 40 ശതമാനം വോട്ട് മാത്രമാണ് അവർക്ക് നേടാനായതെന്നും അദ്ദേഹം പറഞ്ഞു.
60 ശതമാനം ജനങ്ങളുടെ വോട്ടും ബിജെപിക്ക് കിട്ടിയില്ല. എന്നിട്ടും അവർ വിജയിച്ചു. ബിജെപി വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെട്ടത് ആണ് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടായിരുന്നില്ലെന്നും സീറ്റ് ധാരണ മാത്രമായിരുന്നുണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ 32 സീറ്റിൽ വിജയിച്ചാണ് ബിജെപി തുടർഭരണം പിടിച്ചത്. ഏകദേശം 39 ശതമാനമായിരുന്നു പാർട്ടിയുടെ വോട്ട് വിഹിതം