നെയ്യാറ്റിന്‍കരയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
Monday, March 6, 2023 7:24 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയിലും കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിഷി കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
മുഖ്യമന്ത്രി തമിഴ്നാട്ടിലെ പരിപാടിക്കായി പോകും വഴിയാണ് പ്രതിഷേധം. പാറശാലയിലും നെയ്യാറ്റിന്‍കരയിലും നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.