തന്നെ വഴിയിൽ തടയുമെന്ന ഇ.പി. ജയരാജന്റെ താക്കീത് ഏറ്റെടുക്കുന്നതായി സതീശൻ
Tuesday, March 7, 2023 9:23 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞാൽ പ്രതിപക്ഷ നേതാവിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ താക്കീത് ഏറ്റെടുക്കുന്നുവെന്ന് വി.ഡി. സതീശൻ.
കേരളം മുഴുവൻ ഒരു പോലീസ് സംരക്ഷണയും ഇല്ലാതെ തന്നെ താൻ യാത്ര ചെയ്യുമെന്ന് സതീശൻ പറഞ്ഞു. സർക്കാരിനെ നന്നാക്കാനല്ല എൽഡിഎഫ് കൺവീനറുടെ വരവ്; പകരം കൂടുതൽ കുഴപ്പത്തിൽ ചാടിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.