ഈജിപ്തിൽ ട്രെയിൻ പാളം തെറ്റി രണ്ടു പേർ മരിച്ചു; 16 പേർക്ക് പരിക്ക്
Wednesday, March 8, 2023 11:00 AM IST
കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ ട്രെയിൻ പാളം തെറ്റി രണ്ടു പേർ മരിച്ചു. 16 ഓളം പേര്‍ക്കു പരിക്കേറ്റതായും അവരില്‍ ഭൂരിഭാഗം പേരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
ക്വലിയുബ് നഗരത്തിലെ ഒരു സ്റ്റേഷനു സമീപമാണ് സംഭവം. നൈൽ ഡെൽറ്റയിലെ മെനൂഫ് നഗരത്തിലേക്ക് പോകുകയായിരുന്നു പ്രാദേശിക ട്രെയിനാണ് അപകടത്തിൽപ്പെട്ടതെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ അറിയിച്ചു.
ട്രെയിന്‍ പാളം തെറ്റാന്‍ കാരണം എന്താണെന്നു വ്യക്തമല്ല. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.