തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​കു​ന്നി​ല്ല, പ്ര​ഥ​മ പ​രി​ഗ​ണ​ന തീ​യ​ണ​യ്ക്കാ​ന്‍: മ​ന്ത്രി രാ​ജീ​വ്
തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​കു​ന്നി​ല്ല, പ്ര​ഥ​മ പ​രി​ഗ​ണ​ന തീ​യ​ണ​യ്ക്കാ​ന്‍: മ​ന്ത്രി രാ​ജീ​വ്
Thursday, March 9, 2023 12:18 PM IST
കൊ​ച്ചി: ഇ​ന്ന​ത്തോ​ടെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ ​പൂ​ര്‍​ണ​മാ​യും അ​ണ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. നി​ല​വി​ല്‍ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​വി​ലെ കൊ​ച്ചി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. ക​ള​ക്ട​റും ക​മ്മീ​ഷ​ണ​റും കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യും പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്തു . ഭാ​വി​യി​ല്‍ ഇ​ത്തരം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ എ​ടു​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്‌​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഏ​റെ​ക്കാ​ല​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍ മാ​ലി​ന്യം സം​ഭ​രി​ക്കു​ന്ന രീ​തി പു​നഃ​പ​രി​ശോ​ധി​ക്കും. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലു​ള്ള​തു​പോ​ലെ ഹ​രി​ത​ക​ര്‍​മ്മ​സേ​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും.


ഉ​റ​വി​ട​മാ​ലി​ന്യ സം​സ്‌​ക​ര​ണം സാ​ധ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശേ​ഖ​രി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍​ത​ന്നെ മാ​ലി​ന്യം വേ​ര്‍​തി​രി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

ക​രാ​ര്‍ ക​മ്പ​നി​ക്കെ​തി​രെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്ക് പോ​കു​ന്നി​ല്ല. തീ ​അ​ണ​യ്ക്കാ​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തെ യു​ഡി​എ​ഫ് ഭ​രി​ക്കു​മ്പോ​ഴും തീ​പി​ടി​ത്ത​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളോ​ട് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<