പി.സി.ജോര്‍ജ് ഇഡി ഓഫീസില്‍; തെളിവുകള്‍ കൈമാറാന്‍ എത്തിയതെന്ന് പ്രതികരണം
Monday, March 13, 2023 3:30 PM IST
കൊച്ചി: പി.സി ജോര്‍ജ് കൊച്ചിയിലെ ഇഡി ഓഫീസിലെത്തി. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കേസുകളിലെ തെളിവുകള്‍ കൈമാറാനാണ് എത്തിയതെന്ന് പി.സി പ്രതികരിച്ചു.
ഈ കേസുകളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ കൈയിലുണ്ട്. ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവിടെ എത്തിയതെന്നും പി.സി പറഞ്ഞു.