ബ്രഹ്മപുരം തീപിടിത്തം: കുട്ടിക്കള്ളിയല്ല, എറണാകുളം കളക്ടറോട് ഹൈക്കോടതി
Monday, March 13, 2023 5:42 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചപ്പോൾ എറണാകുളം ജില്ലാ കളക്ടറെ വിമർശിച്ച് ഹൈക്കോടതി. കോടതിയിൽ നേരിട്ട് എത്താത്തതിനാണ് കോടതി കളക്ടറെ വിമർശിച്ചത്.
ഓൺലൈനിലാണ് കളക്ടർ കോടതിയിൽ ഹാജരായത്. കുട്ടിക്കളിയല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
അതേസമയം ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കും.
എല്ലാ സെക്ടറിലെയും തീ ഞായറാഴ്ച കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടർ വ്യക്തമാക്കി.